പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി “ഹോളി സ്‌റ്റെയര്‍” അടച്ചിട്ടു

പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി “ഹോളി സ്‌റ്റെയര്‍” അടച്ചിട്ടു

വത്തിക്കാന്‍: ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി ഹോളി സ്‌റ്റെയര്‍ അടച്ചിട്ടു. ക്രിസ്തുവിനെ കുരിശുമരണത്തിന് മുമ്പായി ഇതിലൂടെയാണ് കൊണ്ടുപോയത് എന്നാണ് പരമ്പരാഗത വിശ്വാസം.നാലാം നൂറ്റാണ്ടില്‍, കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായിരുന്ന ഹെലേന രാജ്ഞിയാണ് റോമിലേക്ക് ഇത് വാങ്ങിയത്്.

ക്രിസ്തുവിനെ കുരിശില്‍ തറച്ചുകൊന്ന യഥാര്‍ത്ഥ കുരിശ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെലേന വിശുദ്ധനാട്ടിലെ പല വിശുദ്ധ സ്ഥലങ്ങളും പുനരുദ്ധരിച്ചിരുന്നു. റോമിലെത്തുന്ന കത്തോലിക്കാ തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഹോളി സ്‌റ്റെയര്‍. 2017 ല്‍ താന്‍ മാത്രായി അഞ്ഞൂറോളം ആളുകളെ ഇവിടെ കൊണ്ടുവന്നതായി ഒരു ടൂറിസ്റ്റ് ഗൈഡ് പറയുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിച്ചുകൊണ്ട് ഓരോ പടിയിലും തീര്‍ത്ഥാടകര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

You must be logged in to post a comment Login