ദുബായ്: വിശുദ്ധവാരത്തില്‍ വലിയ ബാഗുമായി പള്ളികളില്‍ എത്തരുത്

ദുബായ്: വിശുദ്ധവാരത്തില്‍ വലിയ ബാഗുമായി പള്ളികളില്‍ എത്തരുത്

ദുബായ്:  പെസഹ വ്യാഴം മുതൽ  ഈസ്റ്റർ ദിനം വരെ ദുബായിലെ പള്ളികളിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിർദേശം. ബാഗുകളുമായി ആരെങ്കിലുമെത്തിയാൽ കർശന പരിശോധനകൾക്കു ശേഷമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്.
ആഘോഷ വേളകളിലും ആൾത്തിരക്കുള്ള മറ്റ് ചടങ്ങുകളിലും ദുബായ് പോലീസ് ഇത്തരത്തിൽ സുരക്ഷ ശക്തമാക്കാറുണ്ട്.

You must be logged in to post a comment Login