രാഷ്ട്രീയസ്ഥിതിഗതികള്‍ വഷളാകുമ്പോഴും വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ കുറവ് വന്നിട്ടില്ല

രാഷ്ട്രീയസ്ഥിതിഗതികള്‍ വഷളാകുമ്പോഴും വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ കുറവ് വന്നിട്ടില്ല

ഡെന്‍വര്‍: രാഷ്ടട്രീയ സ്ഥിതിഗതികള്‍ വഷളാകുമ്പോഴും വിശുദ്ധനാട്ടിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ക്ക് കുറവ് സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള തെളിവുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 529 ഗ്രൂപ്പുകളാണ് വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തിന് രജിസ്ട്രര്‍ ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം അതായത് ജനുവരി ആദ്യം അത് 770 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. 2016 ല്‍ ഇത് വെറും 390 ആയിരുന്നു.

ഇസ്രേലി ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഈഡില്‍വുഡില്‍ നിന്നുള്ള ഫാ. ഡാനിയല്‍ കാര്‍ഡോ പറയുന്നത് വിശുദ്ധനാട് തീര്‍ത്ഥാടനങ്ങളെല്ലാം ഇപ്പോള്‍വളരെ സമാധാനപൂര്‍വ്വമാണെന്നാണ്. ജറുസേലം മാരോനൈറ്റ് പാത്രിയാര്‍ക്ക ഷോബി മാക്ക്ഹൗല്‍ പറയുന്നതും കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ്. പലരും ആദ്യതവണയാണ് സന്ദര്‍ശിക്കുന്നതും.

You must be logged in to post a comment Login