ഞായറാഴ്ച കളിക്കുന്നത് കൊള്ളാം, പക്ഷേ കുര്‍ബാന മുടക്കരുത്: വത്തിക്കാന്‍

ഞായറാഴ്ച കളിക്കുന്നത് കൊള്ളാം, പക്ഷേ കുര്‍ബാന മുടക്കരുത്: വത്തിക്കാന്‍

വത്തിക്കാന്‍: സ്‌പോര്ട്‌സിനെ സംബന്ധിച്ച് വത്തിക്കാന്‍ ആദ്യത്തെ രേഖ പുറത്തിറക്കി. ഇതിലാണ് ഞായറാഴ്ച കളിക്കുന്നത് കൊളളാമെങ്കിലും കുര്‍ബാന മുടക്കരുതെന്ന നിര്‍ദ്ദേശമുള്ളത്.ഞായറാഴ്ചകളിലെ സ്‌പോര്‍ട്‌സ് പരിപാടികള്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള അവസരങ്ങളാണെങ്കിലും ഇതിന്റെ പേരില്‍ കുര്‍ബാന മുടക്കരുത്.

നമ്മെ നല്ല മനുഷ്യരാക്കാന്‍സഹായിക്കുന്ന വിധത്തിലുള്ള മൂല്യങ്ങളും പുണ്യങ്ങളും സ്‌പോര്‍ടില്‍ അടങ്ങിയിട്ടുണ്ടെന്നും അത് സമ്പന്നമാണെന്നും രേഖ പറയുന്നു.

You must be logged in to post a comment Login