പളളികളില്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കില്ല: കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

പളളികളില്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കില്ല: കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

ദുബായ്: പള്ളികളില്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കുകയില്ലെന്ന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു മാര്‍ ക്ലീമീസ് പ്രതികരിച്ചത്.

കത്തോലിക്കാസഭയെ സംബന്ധിച്ച് വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന് അദ്ദേം മാധ്യമങ്ങളോട് ദുബായിയില്‍ വച്ച് പറഞ്ഞു.

സ്വവര്‍ഗ്ഗ ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377 ാം വകുപ്പിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ട് കോടതി ഇന്നലെയാണ് വിധി പ്രസ്താവിച്ചത്.

You must be logged in to post a comment Login