വത്തിക്കാന്‍-ചൈന സഖ്യത്തിനെതിരെ ഹോംങ് കോംഗില്‍ കത്തോലിക്കര്‍ പ്രാര്‍ത്ഥനയില്‍

വത്തിക്കാന്‍-ചൈന സഖ്യത്തിനെതിരെ ഹോംങ് കോംഗില്‍ കത്തോലിക്കര്‍ പ്രാര്‍ത്ഥനയില്‍

ഹോംങ് കോംഗ്: വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടികള്‍ പാലിക്കപ്പെടാന്‍ പോകുന്ന സാഹചര്യത്തില്‍ ഈ സഖ്യത്തിനെതിരെ ഹോംങ് കോംഗിലെ കത്തോലിക്കര്‍ ജാഗരണപ്രാര്‍ത്ഥന സംഘടിപ്പിച്ചു. സെന്റ് ബെനവഞ്ചോറ ചര്‍ച്ചിലാണ് ഏകദേശം 200 ല്‍ അധികം ആളുകള്‍ പ്രാര്‍്തഥനയ്ക്കായി ഒരുമിച്ചുകൂടിയത്.

ചൈനയിലെ സഭയെ വത്തിക്കാന്‍ വില്ക്കുകയാണെന്ന് വത്തിക്കാന്‍-ചൈന സഖ്യത്തിനെതിരെ ആദ്യം പ്രതികരിച്ചത് കര്‍ദിനാള്‍ സെന്‍ ആയിരുന്നു. ഇത് വളരെയധികം മുന്‍കരുതല്‍ എടുക്കേണ്ട സമയമാണ്. ഇവിടെ വിഭജനത്തിന്റെ യഥാര്‍ത്ഥ അപകടം ഒളിഞ്ഞിരിപ്പുണ്ട്. പ്രാര്‍്തഥനാസമ്മേളനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ പറുന്നു. മെത്രാന്മാരുടെ നിയമനകാര്യത്തിലാണ് വത്തിക്കാനും ചൈനയും തമ്മില്‍ ധാരണയാകുന്നത്.

ചൈനയിലെ കത്തോലിക്കര്‍ രണ്ടുതരമായി തിരിഞ്ഞിട്ടുണ്ട്. മാര്‍പാപ്പയോട് കൂറ് പുലര്‍ത്തുന്ന അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചും അധികാരികളുടെ പിന്തുണയുള്ള പേട്രിയോട്ടിക് അസോസിയേഷനും. വത്തിക്കാന്റെ അനുവാദം കൂടാതെയാണ് പേട്രിയോട്ടിക് അസോസിയേഷനിലെ നിയമനങ്ങള്‍.

പരിശുദ്ധ സിംഹാസനത്തോട് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് വീണ്ടും ആലോചിക്കണമെന്നും കത്തോലിക്കരുടെ പ്രാര്‍ത്ഥനാസമ്മേളനം ആവശ്യപ്പെട്ടു.

 

You must be logged in to post a comment Login