നിത്യജീവിതത്തെക്കുറിച്ചുള്ള കര്‍ത്താവിന്റെ വാഗ്ദാനം നമ്മെ നിരാശരാക്കുന്നില്ല

നിത്യജീവിതത്തെക്കുറിച്ചുള്ള കര്‍ത്താവിന്റെ വാഗ്ദാനം നമ്മെ നിരാശരാക്കുന്നില്ല

വത്തിക്കാന്‍: നിത്യജീവിതത്തെക്കുറിച്ചുളള കര്‍ത്താവിന്റെ വാഗ്ദാനം നമ്മെ നിരാശരാക്കുന്നില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം വിശ്വസ്തനാണ്. അവിടുന്നിലുള്ള നമ്മുടെ പ്രത്യാശ ഒരിക്കലും വൃഥാവിലാകില്ല. കഴിഞ്ഞവര്‍ഷം മരിച്ചുപോയ കര്‍ദിനാള്‍മാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന തിരുവചനം പാപ്പ ആവര്‍ത്തിച്ചു. ഈ പ്രത്യാശയാണ് മരണത്തില്‍ ശരണംവയ്ക്കാന്‍ നമ്മെ സഹായിക്കുന്നത്. മരണം അവസാന വാക്കല്ല എന്ന് യേശുക്രിസ്തു നമ്മെ കാണിച്ചുതന്നിട്ടുണ്ട്. പിതാവായ ദൈവത്തോടൊത്ത് നിത്യമായി ആയിരിക്കുവാനുള്ള കരുണാമയമായ സ്‌നേഹമാണ് അത്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login