പ്രത്യാശയുടെ സന്ദേശവാഹകരാകാനുള്ള ക്ഷണമാണ് ക്രിസ്മസിന്റേത്: മാര്‍പാപ്പ

പ്രത്യാശയുടെ സന്ദേശവാഹകരാകാനുള്ള ക്ഷണമാണ് ക്രിസ്മസിന്റേത്: മാര്‍പാപ്പ

വത്തിക്കാന്‍: ക്രിസ്തുവിന്റെ ജനനം തന്നെ അനുകരിക്കാന്‍ വേണ്ടിയുള്ള എല്ലാ ക്രൈസ്തവരോടുമുള്ള ക്ഷണമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിത്യക്തരെയും സഹനങ്ങള്‍ അനുഭവിക്കുന്നവരെയും ആലിംഗനം ചെയ്യാനുമുള്ള അവസരമാണിത്. ക്രിസ്മസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

അവിടുന്ന് ക്ഷണിക്കപ്പെടാത്ത സന്ദര്‍ശകരില്‍ സന്നിഹിതരാണ്.. നമ്മുടെ നഗരങ്ങളിലൂടെയും സമീപപ്രദേശങ്ങളിലൂടെയും അവിടുന്ന് നമ്മോടൊപ്പം സഞ്ചരിക്കുന്നു..നമ്മുടെ ബസുകളില്‍ അവിടുന്ന് നമ്മോടൊപ്പം യാത്ര ചെയ്യുന്നു..നമ്മുടെ വാതിലുകളില്‍ വന്ന് മുട്ടുന്നു.

ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ആഘോഷിക്കപ്പെടാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ അപാരമായ കാരുണ്യം പ്രഘോഷിക്കപ്പെടാന്‍.. ഈ ശിശുവിലൂടെ ദൈവം നമ്മെ ക്ഷണിക്കുന്നത് പ്രത്യാശയുടെ സന്ദേശവാഹകരാകാനാണ്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login