ശിക്ഷയെ ഫലദായകമാക്കുന്നത് പ്രത്യാശ: മാര്‍പാപ്പ

ശിക്ഷയെ ഫലദായകമാക്കുന്നത് പ്രത്യാശ: മാര്‍പാപ്പ

വത്തിക്കാന്‍: തെറ്റിന്റെ പേരിലുള്ള ഏതുതരത്തിലുള്ള ശിക്ഷകളും ഫലദായകമാക്കുന്നത് പ്രത്യാശയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബ്യൂണസ് അയേഴ്‌സിലെ എസൈസാ ജയിലിലെ അന്തേവാസികള്‍ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ചെയ്ത തെറ്റുകള്‍ക്ക് ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ട്.എന്നാല്‍ ഈ ശിക്ഷകളെ ഫലദായകമാക്കുന്നത് പ്രത്യാശയാണ്. പ്രത്യാശയില്ലെങ്കില്‍ ശിക്ഷ പീഡനമായി മാറും. ജയിലോ മറ്റെവിടെയെങ്കിലുമായിക്കൊള്ളട്ടെ പ്രത്യാശയില്ലെങ്കില്‍ ജീവിതം പീഡനമായി മാറും. പ്രത്യാശയുണ്ടെങ്കിലോ ജയിലിലും ജീവിതം പൂവണിയും. പാപ്പ പറഞ്ഞു.

ബ്യൂണസ് അയേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ സംഗീത ക്ലാസുകളിലേക്ക് സ്ഥലത്തെ ജയില്‍വാസികളെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി തുടങ്ങുന്ന സംഗീതപരിശീലന പരിപാടിക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

You must be logged in to post a comment Login