ഹൊ​​​സൂ​​​ർ രൂ​​​പ​​​ത സ്ഥാ​​​പ​​​ന​​​വും മോ​​​ണ്‍. ജോ​​​ബി പൊ​​​ഴോ​​​ലി​​​പ്പ​​​റ​​മ്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​വും 22നു

ഹൊ​​​സൂ​​​ർ രൂ​​​പ​​​ത സ്ഥാ​​​പ​​​ന​​​വും  മോ​​​ണ്‍. ജോ​​​ബി പൊ​​​ഴോ​​​ലി​​​പ്പ​​​റ​​മ്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​വും 22നു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഹൊ​​​സൂ​​​ർ രൂ​​​പ​​​ത സ്ഥാ​​​പ​​​ന​​​വും നി​​​യു​​​ക്ത ബി​​​ഷ​​​പ് മോ​​​ണ്‍. ജോ​​​ബി പൊ​​​ഴോ​​​ലി​​​പ്പ​​​റ​​മ്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​വും 22നു ​​​ന​​​ട​​​ക്കും.

ചെ​​​ന്നൈ മി​​​ഷ​​​നി​​​ലെ നു​​​ത്ത​​​ൻ​​​ചേ​​​രി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് സീ​​​റോ മ​​​ല​​​ബാ​​​ർ ക​​​ത്തീ​​​ഡ്ര​​​ലി​​​ലാ​​​ണു മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള നി​​​ര​​​വ​​​ധി മെ​​​ത്രാ​​​ന്മാ​​​ർ ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും തു​​​ട​​​ർ​​ന്നു​​ള്ള ച​​​ട​​​ങ്ങു​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ചെ​​​ങ്ക​​​ൽ​​​പ്പെ​​​ട്ട് രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​അ​​​ന്തോ​​​ണി സ്വാ​​​മി നീ​​​തി​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​തോ​​ലി​​​ക്കാ ബാ​​​വ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സീ​​​റോ മ​​​ല​​​ബാ​​​ർ ചെ​​​ന്നൈ മി​​​ഷ​​​ൻ കോ-​​​ഓ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ മോ​​​ണ്‍. ജോ​​​സ് ഇ​​​രി​​​മ്പ​​ൻ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ർ​​​ച്ച്ഡീ​​​ക്ക​​​നാ​​​യി​​​രി​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്ക്കോ​​​പ്പ​​​ൽ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ നി​​​യ​​​മ​​​ന​​​പ​​​ത്രം വാ​​​യി​​​ക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​നെ​​​വി​​​ൻ ആ​​​ട്ടോ​​​ക്കാ​​​ര​​​ൻ പ​​​രി​​​ഭാ​​​ഷ ന​​​ട​​​ത്തും.

ഇ​​​ന്ന് പ​​​ത്ത് ഇ​​​ട​​​വ​​​ക​​​ക​​​ളും 21 ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പണ കേ​​​ന്ദ്ര​​​ങ്ങ​​​ളും അ​​യ്യാ​​യി​​ര​​ത്തി​​​ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​ളു​​മു​​ണ്ട്. 15,000 ത്തി​​​ലേ​​​റെ അം​​​ഗ​​​ങ്ങ​​​ളാ​​ണ് ചെ​​​ന്നൈ മി​​​ഷ​​​നി​​​ലു​​ള്ള​​ത്. സ​​​ന്യാ​​​സ സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ 28 വൈ​​​ദി​​​ക​​​രും എ​​​ട്ട് സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 80 സി​​​സ്റ്റ​​​ർ​​​മാ​​​രും ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​ക്കു​​ന്നു.

ചെ​​​ന്നൈ ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​യ​​​നാ​​​വ​​​രം സെ​​​ന്‍റ് തോ​​​മ​​​സ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റാ​​​യി​​​രി​​​ക്കും രൂ​​​പ​​​ത​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക ആ​​​സ്ഥാ​​​നം. നു​​​ത്ത​​​ൻ​​​ചേ​​​രി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ദേ​​വാ​​ല​​യം ക​​​ത്തീ​​​ഡ്ര​​​ലാ​​​കും. ചെ​​​ന്നൈ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു 343 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ക​​​ർ​​​ണാ​​​ട​​​ക അ​​​തി​​​ർ​​​ത്തി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള സ്ഥ​​ല​​മാ​​ണ് രൂ​​​പ​​​ത​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ ഹൊ​​സൂ​​ർ.

You must be logged in to post a comment Login