നി​​​യു​​​ക്ത ബി​​​ഷ​​​പ് മോ​​​ണ്‍. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം 22 ന്

നി​​​യു​​​ക്ത ബി​​​ഷ​​​പ് മോ​​​ണ്‍. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം 22 ന്

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഹൊ​​​സൂ​​​ർ രൂ​​​പ​​​ത സ്ഥാ​​​പ​​​ന​​​വും നി​​​യു​​​ക്ത ബി​​​ഷ​​​പ് മോ​​​ണ്‍. ജോ​​​ബി(​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ) പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​വും 22 ന്. ​​ചെ​​​ന്നൈ മി​​​ഷ​​​നി​​​ലെ നു​​​ത്ത​​​ൻ​​​ചേ​​​രി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് സീ​​​റോ മ​​​ല​​​ബാ​​​ർ ക​​​ത്തീ​​​ഡ്ര​​​ലി​​​ലാ​​​ണ് മെ​​​ത്രാ​​​ഭി​​​ഷേ​​​കം. സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു​​​ള്ള 40 മെ​​​ത്രാ​​​ന്മാ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്കും.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​പ​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ചെ​​​ങ്ക​​​ൽ​​​പ്പെ​​​ട്ട് രൂ​​പ​​ത ബി​​​ഷ​​​പ് ഡോ. ​​​അ​​​ന്തോ​​​ണി​​സ്വാ​​​മി നീ​​​തി​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​ ബാ​​​വ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സീ​​​റോ-​​​മ​​​ല​​​ബാ​​​ർ ചെ​​​ന്നൈ മി​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ മോ​​​ണ്‍. ജോ​​​സ് ഇ​​​രി​​​മ്പ​​​ൻ ആ​​​ർ​​​ച്ച് ഡീ​​​ക്ക​​​നാ​​​യി​​​രി​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്ക്കോ​​​പ്പ​​​ൽ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ നി​​​യ​​​മ​​​ന​​​പ​​​ത്രം വാ​​യി​​ക്കു​​മ്പോ​​ൾ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. നെ​​​വി​​​ൻ ആ​​​ട്ടോ​​​ക്കാ​​​ര​​​ൻ പ​​​രി​​​ഭാ​​​ഷ​​പ്പെ​​ടു​​​ത്തും.

ചെ​​​ന്നൈ മി​​​ഷ​​​നി​​​ലെ പ​​​ത്ത് ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും 21 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലു​​​മു​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ആ​​​ഹ്ലാ​​​ദ​​​പൂ​​​ർ​​​വം പു​​​തി​​​യ രൂ​​​പ​​​ത​​​യു​​​ടെ പി​​​റ​​​വി ച​​​രി​​​ത്ര സം​​​ഭ​​​വ​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. പ​​​ത്ത് ഇ​​​ട​​​വ​​​ക​​​ക​​​ളും 21 ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളും അ​​യ്യാ​​യി​​ര​​ത്തി​​​ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലാ​​​യി 15,000ത്തി​​​ലേ​​​റെ അം​​​ഗ​​​ങ്ങ​​​ളു​​​മു​​​ണ്ട് ചെ​​​ന്നൈ മി​​​ഷ​​​നി​​​ൽ. സ​​​ന്യാ​​​സ സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ 28 വൈ​​​ദി​​​ക​​​രും എ​​​ട്ടു സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 80 ക​​ന്യാ​​സ്ത്രീ​​​മാ​​​രും ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന നി​​​ര​​​ത​​​രാ​​​ണ്.

ഹൊ​​​സൂ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​രി​​​ധി ല​​ത്തീ​​ൻ റീ​​ത്തി​​ലെ മ​​​ദ്രാ​​​സ്-​​​മൈ​​​ലാ​​​പ്പൂ​​​ർ അ​​​തി​​​രൂ​​​പ​​​ത, ചെ​​​ങ്ക​​​ൽ​​​പ്പെ​​​ട്ട്, പോ​​​ണ്ടി​​ച്ചേ​​​രി, വെ​​​ല്ലൂ​​​ർ, ധ​​​ർ​​​മ​​​പു​​​രി രൂ​​​പ​​​ത​​​ക​​​ൾ എ​​ന്നി​​വ​​യു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക്കു​​​ള്ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. നു​​​ത്ത​​​ൻ​​​ചേ​​​രി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി ക​​​ത്തീ​​​ഡ്ര​​​ലാ​​​യി മാ​​​റും. ചെ​​​ന്നൈ​​യി​​​ൽ​​​നി​​​ന്ന് 343 കി​​​ലോ​​​മീ​​​റ്റ​​ർ അ​​​ക​​​ലെ ക​​​ർ​​​ണാ​​​ട​​​ക അ​​​തി​​​ർ​​​ത്തി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള ഹൊ​​​സൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് രൂ​​​പ​​​ത നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​ത്.

You must be logged in to post a comment Login