യാത്രയ്ക്കിടയിലും ഹോട്ടല്‍ മുറികളില്‍ താമസിക്കുമ്പോഴും കയ്യില്‍ ഹന്നാന്‍ വെള്ളം കരുതിയിരിക്കണമെന്നാണ് ഫാ. എഡ്വേര്‍ഡ് ലൂണെയ് പറയുന്നത്. അത് മറ്റൊന്നും കൊണ്ടുമല്ല. തിന്മ യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറയുന്നു. തിന്മയുടെ സാന്നിധ്യം നാം ജീവിക്കുന്ന ഇടങ്ങളിലെല്ലാം ഉണ്ട്. പ്രത്യേകിച്ച് ഒരു ഹോട്ടല്‍ മുറി.
അവിടെ നിങ്ങള്‍ക്ക് മുമ്പ് ആരാണ് താമസിച്ചത് എന്ന് നിങ്ങള്‍ക്കറിയില്ല. അയാള്‍ അവിടെ എന്തെല്ലാം ചെയ്തുവെന്നോ അയാളുടെ കൈയില്‍ എന്തെല്ലാം ഉണ്ടായിരുന്നുവെന്നോ നിങ്ങള്‍ക്കറിയില്ല. തിന്മയായിട്ടുള്ളതോ സാത്താനിക സാന്നിധ്യമുളളതോ ആയ പലതും ആ മുറിയില്‍ ഉണ്ടായിരുന്നിരിക്കാം.
അവയുടെ സാന്നിധ്യം പിന്നീട് ആ മുറിയില്‍ താമസിക്കാന്‍ ചെല്ലുന്നവരിലേക്കും പ്രസരിക്കാന് സാധ്യതയുണ്ട്. അതുകൊണ്ട് ഹന്നാന്‍ വെള്ളം തളിച്ച് നമ്മള് താമസിക്കുന്ന മുറി എപ്പോഴും വെഞ്ചരിക്കണം. അതിലേക്കായി കൈയില്‍ ഹന്നാന്‍ വെള്ളം കരുതിയിരിക്കുകയും വേണം.
You must be logged in to post a comment Login