ചൈനയില്‍ നിന്ന് 14 സുവിശേഷപ്രഘോഷകരെ തട്ടിക്കൊണ്ടുപോയി

ചൈനയില്‍ നിന്ന് 14 സുവിശേഷപ്രഘോഷകരെ തട്ടിക്കൊണ്ടുപോയി

ബെയ്ജിംങ്: ചൈനയില്‍ നിന്ന് 14 സുവിശേഷപ്രഘോഷകരെ തട്ടിക്കൊണ്ടുപോയി. ഹൗസ് ചര്‍ച്ച് നേതാക്കളെയാണ് തട്ടിക്കൊണ്ടുപോയത്. ഗവണ്‍മെന്റിന്റെ സെക്യൂരിറ്റി ഏജന്റുമാരാണ് ഇതിനു പിന്നില്‍. ചൈന എയ്ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനീസ് ഭരണകൂടം പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെയോ നിയമവ്യവസ്ഥയെയോ ആദരിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇത് എന്ന് ക്രൈസ്തവര്‍ പറയുന്നു. നിരപരാധികളും നിഷ്‌ക്കളങ്കരുമായ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ആവശ്യം ഉന്നയിച്ചു.

ചൈനയില്‍ ക്രിസ്തുമതം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോഴും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്ക് കുറവു വന്നിട്ടില്ല.

You must be logged in to post a comment Login