കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച മാതാവിന്റെ അത്ഭുതരൂപം

കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച മാതാവിന്റെ അത്ഭുതരൂപം

ഹാര്‍വി കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും അമേരിക്കന്‍ ജനതയുടെ ജീവിതം താറുമാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ അവിടെ നിന്ന് പ്രത്യാശയുടെ ഒരു സംഭവം. ടെക്‌സാസിലെ റോബ്‌സ്ടൗണില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അവിടെയുള്ള റോജാസ് കുടുംബത്തിന് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടമായിരുന്നു. എന്നാല്‍ തിരികെയെത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. വീടും അനുബന്ധമായിട്ടുള്ളത് സകലതും നശിച്ചുകഴിഞ്ഞിട്ടും തങ്ങള്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മാതാവിന്റെ രണ്ടുരൂപങ്ങള്‍ക്കും യാതൊരു പരിക്കും പറ്റിയിട്ടില്ല. മാതാവിന്റെ രൂപങ്ങളില്‍ ഒന്ന് വലുതായിരുന്നു. രണ്ടാമത്തേതാവട്ടെ തീരെ ചെറിയതും. ഇത് വലിയൊരു അത്ഭുതമായിട്ടാണ് റോജാസ് കുടുംബം കാണുന്നത്.

ചിലര്‍ ദൈവത്തെ കുറ്റപ്പെടുത്തുന്നു.ചിലര്‍ കൊടുങ്കാറ്റിനെയും. നതാലി റോജോസ് ഒരു മാധ്യമത്തോട് അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വിശുദ്ധമായ വസ്തുക്കള്‍ മാത്രമേ കൊടുങ്കാറ്റിനെയും പ്രളയത്തെയും അതിജീവിച്ചിട്ടുള്ളൂ. പലയിടവും ഞാന്‍ കുഴിച്ചുനോക്കി. കണ്ടെത്താന്‍ കഴിഞ്ഞത് മാതാവിന്റെ രൂപങ്ങള്‍ മാത്രം. അതും ഒരുപരിക്കുമില്ലാതെ.. നതാലി പറയുന്നു.

You must be logged in to post a comment Login