ഇമിഗ്രേഷന്‍; കല്‍ദായ കത്തോലിക്കരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു

ഇമിഗ്രേഷന്‍; കല്‍ദായ കത്തോലിക്കരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു

ഡെട്രോയിറ്റ്: ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികള്‍ ഡസന്‍ കണക്കിന് കല്‍ദായ കത്തോലിക്കരെ അറസ്റ്റ് ചെയ്തു. ഡെട്രോയിറ്റ് മെട്രോപോളീറ്റന്‍ ഏരിയായിലാണ് അറസ്റ്റ്  നടന്നത്. സ്ഥലത്തെ സഭ സംഭവത്തില്‍ ദു:ഖവും എതിര്‍പ്പും പ്രകടിപ്പിച്ചു.

അമേരിക്കയില്‍ ഞങ്ങളുടെ സമൂഹത്തെ സംബന്ധിച്ച് ഇന്നലെത്ത ദിനം വളരെ വേദനാകരമായിരുന്നു എന്ന് ഡെട്രോയിറ്റിലെ സെന്റ് തോമസ് എപ്പാര്‍ക്കിയിലെ ബിഷപ് ഫ്രാന്‍സിസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഞായറാഴ്ച 40 കല്‍ദായ കത്തോലിക്കരെയാണ് അറസ്റ്റ് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ നാള്‍ ആരംഭിച്ച എമിഗ്രേഷനെ സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്നാണ് അറസ്റ്റ് നടക്കുന്നത്്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഡെട്രോയിറ്റില്‍ കല്‍ദായ കത്തോലിക്കര്‍ക്ക്് വേരോട്ടമുണ്ട്. 1982 ല്‍ ആണ് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് സ്ഥാപിതമായത്. ഒന്നരല ക്ഷത്തോളം കല്‍ദായ കത്തോലിക്കര്‍ ഡെട്രോയിറ്റ് ഏരിയായിലുണ്ട്. മിഡില്‍ ഈസ്റ്റിന് വെളിയില്‍ ഏറ്റവും കൂടുതല്‍ കല്‍ദായ കത്തോലിക്ക്ര്‍ ജീവിക്കുന്ന സ്ഥലം കൂടിയാണിത്.

You must be logged in to post a comment Login