ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം, മക്രോണ്‍- മാര്‍പാപ്പ കൂടിക്കാഴ്ച അസാധാരണം

ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം, മക്രോണ്‍- മാര്‍പാപ്പ കൂടിക്കാഴ്ച അസാധാരണം

വത്തിക്കാന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അപ്പസ്‌തോലിക് പാലസിലെ പേപ്പല്‍ ലൈബ്രറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സാധാരണ രാജ്യത്തലവന്മാരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂര്‍ സമയമാണ് അനുവദിക്കുന്നത്. പക്ഷേ മക്രോണുമായുള്ള സംഭാഷണം ഒരുമണിക്കൂര്‍ നീണ്ടുനിന്നു. വളരെ അസാധാരണമെന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

സ്വന്തം ഇഷ്ടപ്രകാരം പന്ത്രണ്ടാം വയസില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് ഇമ്മാനുവല്‍ മക്രോണ്‍.

You must be logged in to post a comment Login