ആലപ്പുഴ ഐഎംഎസ് ധ്യാനഭവനിലെ പ്രാര്‍ത്ഥനയിലൂടെ സിപിഎം നേതാവിന് രോഗശാന്തി, വാര്‍ത്ത നല്കി ഭാര്യയുടെ സാക്ഷ്യം

ആലപ്പുഴ ഐഎംഎസ് ധ്യാനഭവനിലെ പ്രാര്‍ത്ഥനയിലൂടെ സിപിഎം നേതാവിന് രോഗശാന്തി, വാര്‍ത്ത നല്കി ഭാര്യയുടെ സാക്ഷ്യം

ആലപ്പുഴ: ഐഎംഎസ് അമ്മയുടെ മാധ്യസ്ഥം വഴി സിപിഎം നേതാവായ ഭര്‍ത്താവിന് അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ചതായി ഭാര്യ പ്രസിദ്ധീകരണത്തിലൂടെ സാക്ഷ്യം നല്കി. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം സുരേന്ദ്രനാണ് രോഗശാന്തി ലഭിച്ചത്. ചെങ്കോലേന്തിയ ഐഎംഎസ് അമ്മ എന്ന ധ്യാനഭവന്റെ മുഖപത്രത്തിന്റെ ഫെബ്രുവരി ലക്കത്തിലാണ് ഭര്‍ത്താവിന്റെ ചിത്രം സഹിതം നല്കി ഭാര്യ രാജമ്മ സാക്ഷ്യം നല്കിയിരിക്കുന്നത്.

എന്റെ ഭര്‍ത്താവിന് ബിപിയും ഷുഗറും കൂടി ആശുപത്രിയില്‍ ചെന്നപ്പോള്‍ ഓള്‍ബോഡി ചെക്കപ്പ് നടത്തണമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ വിശ്വാസപൂര്‍വ്വം ഐഎംഎസ് അമ്മയോട് പ്രാര്‍ത്ഥിക്കുകയും സാകഷ്യപ്പെടുത്താമെന്ന് നേരുകയും ചെയ്തു. അമ്മയുടെ അനുഗ്രഹത്താല്‍ ചെക്കപ്പ് ചെയ്തപ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് അറിയാന്‍ സാധിച്ചു. തിരുക്കുമാരനും അമ്മയ്ക്കും ഒരായിരം നന്ദി എന്നാണ് സാക്്ഷ്യം.

You must be logged in to post a comment Login