ജീ​വി​ച്ചി​രിപ്പു​ണ്ടെങ്കി​ൽ 2018 ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

ജീ​വി​ച്ചി​രിപ്പു​ണ്ടെങ്കി​ൽ 2018 ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വത്തിക്കാന്‍ : ജീ​വി​ച്ചി​രിപ്പു​ണ്ടെങ്കി​ൽ 2018 ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.  ദക്ഷിണേഷ്യയിലെ സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.

ഈ​ വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ന​ട​ക്കാ​തെ​പോ​യ​തു ദൈ​വീക പദ്ധതിയുടെ ഭാഗമാണെന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ത​ന്നെ ഒ​രു മു​ഴു​വ​ൻ പ​രി​പാ​ടി​യാ​ണ്. കാ​ര​ണം, ഇ​ന്ത്യ​യു​ടെ തെ​ക്കും വ​ട​ക്കും വ​ട​ക്കുകി​ഴ​ക്കും മ​ധ്യ​ഭാ​ര​ത​വു​മെ​ല്ലാം സ​ന്ദ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്. അ​ത്ര​യേ​റെ വി​ശാ​ല​വും വൈ​വി​ധ്യ​വും നി​റ​ഞ്ഞ​താ​ണ് ഇ​ന്ത്യ​ൻ സം​സ്കാ​രം. പാപ്പ പറഞ്ഞു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​തി​നാ​ലാ​ണ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​തെ പോ​യ​തെ​ന്ന വ്യ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പ ന​ൽ​കി​യ​ത്.   ബംഗ്ലാദേശും ഇന്ത്യയും സന്ദര്‍ശിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഇന്ത്യയില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ വൈകിയതു കാരണമായിരുന്നു പകരമായി മ്യാന്‍മര്‍ തിരഞ്ഞെടുത്തത്.

 

You must be logged in to post a comment Login