ഇന്ത്യയിലെ ക്രൈസ്തവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി നേതാവ്

ഇന്ത്യയിലെ ക്രൈസ്തവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി നേതാവ്

മുംബൈ: വിവാദപരമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടുന്ന ബിജെപി നേതാക്കളുടെ ലിസ്റ്റിലേക്ക് ഒരാള്‍ കൂടി. ബിജെപി എംപി ഗോപാല്‍ ഷെട്ടിയാണ് ഇത്തവണ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ ക്രൈസ്തവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല എന്നും അവര്‍ ബ്രിട്ടീഷുകാരാണെന്നുമായിരുന്നു എംപിയുടെ പ്രസ്താവന. ഈ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി.

You must be logged in to post a comment Login