ക്രൈസ്തവസഭയുടെ പാരമ്പര്യത്തിലും ചരിത്രത്തിലും രാജ്യം അഭിമാനിക്കുന്നു: രാഷ്ട്രപതി

ക്രൈസ്തവസഭയുടെ പാരമ്പര്യത്തിലും ചരിത്രത്തിലും രാജ്യം അഭിമാനിക്കുന്നു: രാഷ്ട്രപതി

തൃശൂര്‍: ക്രൈസ്തവസഭയുടെ പാരമ്പ്യത്തിലും ചരിത്രത്തിലും രാജ്യം ഒന്നാകെ അഭിമാനിക്കുന്നുവെന്നും രാജ്യത്തിന്റെ നാനാത്വത്തിന്റെയും ബഹുസ്വരതയുടെയും അടയാളമാണ് ഇതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ സഹായിക്കുകയും വിജ്ഞാനം പകരുകയുമാണ് ദൈവത്തിനുള്ള ഏറ്റവും നല്ലസേവനമെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ക്രൈസ്തവസമൂദായത്തിന്റെ നേട്ടങ്ങളാണുള്ളത്.

എത്യോപ്യയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവുംരാഷ്്ട്രപതി പങ്കുവച്ചു. തങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കിയതത് ഇന്ത്യന്‍ അധ്യാപകരും അവരില്‍ ഏറെയും കേരളത്തില്‍ നിന്നുള്ള ക്രൈസ്തവരുമാണെന്നാണ് അവര്‍ പറഞ്ഞത്. രാഷ്ട്രപതി അറിയിച്ചു.

You must be logged in to post a comment Login