സാത്താനിക ആക്രമണങ്ങളെ നേരിടാന്‍ കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പ്

സാത്താനിക ആക്രമണങ്ങളെ നേരിടാന്‍ കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പ്

കൊല്‍ക്കൊത്ത: സാത്താനിക സ്വാധീനങ്ങളെ നേരിടാനും കൈകാര്യം ചെയ്യാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കൊല്‍ക്കൊത്ത കത്തോലിക്കാ കരിസ്മാറ്റിക് റിന്യൂവര്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.60 അല്മായരും 26 വൈദികരും 30 കന്യാസ്്ത്രീകളും പങ്കെടുത്ത വര്‍ക്ക്‌ഷോപ്പ് രണ്ടുദിവസങ്ങളിലായിട്ടാണ് നടന്നത്.

യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ന്യൂഏജ് കള്‍ട്ടുകളായ യോഗ, റെയ്ക്കി, ഓജോ ബോര്‍ഡ്, ബ്ലാക്ക് മാജിക്, ബ്ലാക്ക് മാസ് തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.ഗ്രാമങ്ങളിലെ അജപാലനസന്ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു വര്‍ക്ക്‌ഷോപ്പ് എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login