ഇഡോനേഷ്യയില്‍ ക്രൈസ്തവവിശ്വാസം വര്‍ദ്ധിക്കുന്നു

ഇഡോനേഷ്യയില്‍ ക്രൈസ്തവവിശ്വാസം  വര്‍ദ്ധിക്കുന്നു

ജക്കാര്‍ത്ത:  ഇഡോനേഷ്യയില്‍ ക്രൈസ്തവവിശ്വാസം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പല മുസ്ലീങ്ങളും ക്രിസ്തുവിനെ ആരാധിക്കുന്നവരായി മാറിയിരിക്കുന്നു. ക്രിസ്തുമതമാണ് യഥാര്‍ത്ഥ മതമെന്ന തിരിച്ചറിവും അവര്‍ക്കുണ്ടായിട്ടുണ്ട്. ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ കോണ്‍ഗ്കിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഒരു വശത്ത് ക്രൈസ്തവിശ്വാസം പ്രബലമാകുമ്പോള്‍ മറ്റൊരു വശത്ത് നിന്ന് അതിനെ അടിച്ചമര്‍ത്താന്‍ നിരവധി ശ്രമങ്ങളും നടക്കുന്നുണ്ട്. ആദ്യകാലത്ത് ഈ പാസ്റ്റര്‍ മുസ്ലീം മതവിശ്വാസിയായിരുന്നു. പിന്നീടാണ് ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടനായത് രക്ഷയുടെ വിളി ക്രിസ്തുവില്‍ നിന്ന് വന്നു എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത്. എന്റെ മുന്‍മതത്തില്‍ എനിക്ക് പ്രത്യാശ ലഭിച്ചിരുന്നില്ല.

ക്രിസ്തുമതത്തിലെ പാപികളോടുള്ള ക്ഷമയാണ് എന്നെ ആകര്‍ഷിച്ചത്. ക്ഷമയുടെ സുവിശേഷമാണ് അത് എനിക്ക് പകര്‍ന്നുനല്കിയത്. അദ്ദേഹം പറയുന്നു.

You must be logged in to post a comment Login