വിശുദ്ധവാരത്തില്‍ ദേവാലയ ആക്രമണമുണ്ടാകുമോ? ഇഡോനേഷ്യ ജാഗ്രതയില്‍

വിശുദ്ധവാരത്തില്‍ ദേവാലയ ആക്രമണമുണ്ടാകുമോ? ഇഡോനേഷ്യ ജാഗ്രതയില്‍

ജക്കാര്‍ത്ത: ഇഡോനേഷ്യയില്‍ ദേവാലയങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധ വാരത്തില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ സഭാധികാരികള്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. വിശുദ്ധവാരത്തിലും ഈസ്റ്റര്‍ ദിനത്തിലും കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ നിര്‍ദ്ദേശം നല്കിയതായി പാലെംബാങ് അതിരൂപതയുടെ വികാര്‍ ജനറല്‍ ഫാ. ഫെലിക്‌സ് അറ്റ്‌മോജോ പറഞ്ഞു.

ഈ മാസം ആരംഭത്തില്‍ അതിരൂപതയിലെ പള്ളിക്ക് അക്രമികള്‍ കേടുപാടുകള്‍ വരുത്തിയിരുന്നു. കൂടാതെ ഈ മാസം തന്നെ ക്രൈസ്തവര്‍ക്ക് നേരെ രണ്ട് ആക്രമണം നടക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് എട്ടിനും ഫെബ്രുവരി 11, 27 തീയതികളിലും അക്രമം നടന്നു. വിശ്വാസികള്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശുദ്ധവാരത്തോട് അനുബന്ധിച്ച് ദേവാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചനയുണ്ടായതും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കിയതും.

You must be logged in to post a comment Login