ക്രിസ്മസ് സമ്മാനം;ഇഡോനേഷ്യയില്‍ ജയില്‍പ്പുള്ളികളായ 9,000 ക്രൈസ്തവര്‍ക്ക് ശിക്ഷയില്‍ ഇളവ്

ക്രിസ്മസ് സമ്മാനം;ഇഡോനേഷ്യയില്‍ ജയില്‍പ്പുള്ളികളായ 9,000 ക്രൈസ്തവര്‍ക്ക് ശിക്ഷയില്‍ ഇളവ്

ജക്കാര്‍ത്ത: ക്രിസ്മസ് സമ്മാനമായി ഇഡോനേഷ്യ ജയില്‍പ്പുള്ളികളായ 9,000 ക്രൈസ്തവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കി. ഇളവ് ലഭിച്ചവരില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ രണ്ടുവര്‍ഷം തടവിന് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ ഗവര്‍ണറും ഉള്‍പ്പെടും. ഇതനുസരിച്ച് 175 പേര്‍ക്ക് ജയില്‍മോചനവും സാധ്യമാകും.

ലോ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് മിനിസ്ട്രി ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. എത്രകാലം തടവ് ശിക്ഷ അനുഭവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ശിക്ഷയില്‍ ഇളവ് നല്കിയിരിക്കുന്നത്.

ക്രൈസ്തവമതപീഡനങ്ങളുടെ കാര്യത്തില്‍ ഓപ്പന്‍ ഡോര്‍സ് യുഎസ്എ 2017 ന്റെ കണക്കുപ്രകാരം ഇഡോനേഷ്യ ലോകത്തില്‍ 46 ാം സ്ഥാനത്താണ്.
്‌

You must be logged in to post a comment Login