ഇന്‍ഡോനേഷ്യയിലെ മുസ്ലീങ്ങളെയും ആകര്‍ഷിച്ച ജപമാല പ്രാര്‍ത്ഥന

ഇന്‍ഡോനേഷ്യയിലെ മുസ്ലീങ്ങളെയും ആകര്‍ഷിച്ച ജപമാല പ്രാര്‍ത്ഥന

ജക്കാര്‍ത്ത: ഐക്യവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കര്‍ നടത്തിയ ജപമാല പ്രാര്‍ത്ഥന മുസ്ലീങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. വെള്ളയും ചുവപ്പും നിറങ്ങളിലുള്ള ജപമാലയാണ് ഒക്ടോബര്‍ മാസത്തിലെ ജപമാല പ്രാര്‍ത്ഥനയ്ക്കായി ഇവര്‍ തിരഞ്ഞെടുത്തത്.

ഈ നിറങ്ങള്‍ വ്യക്തമാക്കിയത് 100% കത്തോലിക്കരും 100% ഇന്‍ഡോനേഷ്യക്കാരുമാണ് എന്നതായിരുന്നു. രാജ്യത്തോടുള്ള തങ്ങളുടെ സ്‌നേഹവും എന്നാല്‍ തങ്ങളുടെ വിശ്വാസവുമാണ് ഇതിലൂടെ കത്തോലിക്കര്‍ പ്രകടമാക്കിയത്.

അടുത്തയിടെ ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ് ഇഗ്നാസിയോ സുഹാറിയോയും ജക്കാര്‍ത്തയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മുന്‍ റെക്ടറും മുസ്ലിം പ്രഫസറുമായ പ്രഫ. അസുമാര്‍ദി അസ്രായും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. ആര്‍ച്ച് ബിഷപ് പ്രഫസര്‍ക്ക് ജപമാല സമ്മാനിക്കുകയും അദ്ദേഹം അത് ആദരപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇഡോനേഷ്യന്‍ പതാകയിലെ നിറങ്ങള്‍ കൂടിയാണ് വെള്ളയും ചുവപ്പും. 2016 മെയ് ഒന്നുമുതല്ക്കാണ് രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ജക്കാര്‍ത്ത അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് വര്‍ഷത്തിലെ എല്ലാ മെയ്, ഒക്ടോബര്‍ മാസങ്ങളിലും ഇത്തരത്തിലുള്ള ജപമാല പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാറുണ്ട്.

You must be logged in to post a comment Login