മതപരിവര്‍ത്തന ആരോപണം; പോലീസിനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മതപരിവര്‍ത്തന ആരോപണം; പോലീസിനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇന്‍ഡോര്‍: മതപരിവര്‍ത്തനത്തിനായി കുട്ടികളെ തട്ടിക്കൊണ്ട് പോയി എന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ക്രൈസ്തവവീട്ടമ്മയുടെ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഇടപെടല്‍. കള്ളക്കേസ് ഒഴിവാക്കാനും കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയ്ക്കാനും ഉത്തരവിട്ട ഹൈക്കോടതി പോലീസിനെയും തീവ്രഹിന്ദുവാദി സംഘടനയായ ഹിന്ദു ധര്‍മ്മ ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരെയും വിമര്‍ശിക്കുകയും ചെയ്തു.

ഏഴുകുട്ടികളും മകളുമായി ട്രെയിനില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് മഞ്ച് പ്രവര്‍ത്തകര്‍ അനിത ജോസഫിനെ തടയുകയും മതപരിവര്‍ത്തനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിക്കുകയും ചെയ്തത്. തുടര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.പോലീസ് മഞ്ച് പ്രവര്‍ത്തകരുടെ വാക്കുകളെ മുഖവിലയ്ക്കെടുത്ത് അനിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടികളെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കിയതാണ് വഴിത്തിരിവായത്. കുട്ടികളുടെ മാമ്മോദീസാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതോടെ മതപരിവര്‍ത്തനത്തിന് വേണ്ടി എന്ന ആരോപണത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു.

ക്രൈസ്തവമതപീഡനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്‍ഡോറിലെ ഈ സംഭവം.

You must be logged in to post a comment Login