ശിശു മാമ്മോദീസാ മനുഷ്യാവകാശലംഘനമെന്ന് മുന്‍ ഐറീഷ് പ്രസിഡന്റ്

ശിശു മാമ്മോദീസാ മനുഷ്യാവകാശലംഘനമെന്ന് മുന്‍ ഐറീഷ് പ്രസിഡന്റ്

ഡബ്ലിന്‍: ശിശു മാമ്മോദീസാ മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ ഐറീഷ് പ്രസിഡന്റ് മേരി മക്അലീസീ. ജനിച്ചിട്ട് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍തന്നെ മാമ്മോദീസാ മുക്കുന്ന രീതിയോടാണ് മേരിക്ക് വിയോജിപ്പ്.

ഇ്ക്കാര്യത്തില്‍ വ്യക്തികള്‍ക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ കഴിയുന്നില്ല. അവരുടെ മേല്‍ മറ്റുള്ളവര്‍ തീരുമാനമെടുക്കുന്നു. അതുകൊണ്ട് ശിശുമാമ്മോദീസായുടെ കാര്യത്തില്‍ സഭ മാറ്റം വരുത്തണം. ഐറീഷ് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് മേരി തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

ജനിച്ച് അധികം വൈകാതെ തന്നെ മാമ്മോദീസാ നല്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം. ഇതില്‍ മാറ്റം വേണമെന്നാണ് മുന്‍പ്രസിഡന്റിന്റെ അഭിപ്രായം.

 

You must be logged in to post a comment Login