ഇ​​​ൻ​​​ഫാം പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഇന്ന്

ഇ​​​ൻ​​​ഫാം  പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഇന്ന്

വാഴക്കുളം: ഇൻഫാം രൂപതാ കമ്മിറ്റി രൂപീകരണം സംബന്ധിച്ച പ്രതിനിധി സമ്മേളനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തലശേരി സന്ദേശ ഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം അതിരൂപതാ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും.

ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലായ്ക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറി ഫാ.ആന്‍റണി കൊഴുവനാൽ, തലശേരി ജില്ലാ പ്രസിഡന്‍റ് സ്കറിയ നെല്ലംകുഴിയിൽ, ഇൻഫാം തലശേരി രൂപതാ ഡയറക്‌ടർ ഫാ. ജോസഫ് കാവനാടിയിൽ, ജില്ലാ സെക്രട്ടറി സ്കറിയ കളപ്പുര, ഇൻഫാം സംസ്ഥാന ഡയറക്‌ടർ ഫാ.ജോസ് മോനിപ്പിള്ളിൽ, കണ്‍വീനർ ജോസ് എടപ്പാട്ട്, ദേശീയ ട്രസ്റ്റി ഡോ. എം.സി.ജോർജ്, ട്രഷറർ ജോയി തെങ്ങുംകുടിയിൽ എന്നിവർ പ്രസംഗിക്കും.

You must be logged in to post a comment Login