“ഇഎസ്എ വിഷയം സങ്കീര്‍ണ്ണമാക്കരുത്”

“ഇഎസ്എ വിഷയം സങ്കീര്‍ണ്ണമാക്കരുത്”

കോട്ടയം:പ്രളയദുരന്തത്തില്‍ ജനങ്ങള്‍ അതിജീവനത്തിനായി പോരാടുമ്പോള്‍ ഇഎസ്എ വിഷയം സങ്കീര്‍ണ്ണമാക്കാന്‍ ശ്രമിക്കരുതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറള്‍ ഷെവ. വി. സി സെബാസ്റ്റ്യന്‍. പശ്ചിമഘട്ടം പരിസ്ഥിതി ലോല പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവസാനമായിനല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമവിജ്ഞാപനമിറക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് വെല്ലുവിളിയുയര്‍ത്തുന്ന ക്വാറികളും ഖനനങ്ങളും നിരോധിക്കണമെന്നാണ് കര്‍ഷകരും ഇന്‍ഫാം ഉള്‍പ്പടെയുള്ള കര്‍ഷകസംഘടനകളും ആവശ്യപ്പെടുന്നത്. അതേസമയം പരിസ്ഥിതി സംരക്ഷിക്കുന്ന ജനങ്ങളുടെ ജീവനും ജീവിതത്തിനും സ്വത്തിനും പരിരക്ഷയുണ്ടാകുകയും വേണം. വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login