കൊച്ചി: ഇൻഫാം ദേശീയ നേതൃസമ്മേളനത്തിന്റെയും കർഷക റാലിയുടെയും ഒരുക്കത്തിനായി ഇൻഫാം ദേശീയ സമിതിയും ജനറൽ ബോഡിയും 10ന് ഉച്ചകഴിഞ്ഞ് മൂന്നിനു കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും.
ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും. കാർഷികമേഖല നേരിടുന്ന വിവിധ വിഷയങ്ങളിൽ ഇൻഫാം ദേശീയ ഭാരവാഹികളായ കെ. മൈതീൻ ഹാജി, ഫാ. ആന്റണി കൊഴുവനാൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോസ് തറപ്പേൽ, പി.സി. സിറിയക്, ജോസ് എടപ്പാട്ട്, ജോസഫ് മഞ്ചേരി, ജോയി തെങ്ങുംകുടി, ഫാ. ജോർജ് പൊട്ടയ്ക്കൽ, ഫാ. ജോസഫ് കാവനാടി, ഡോ. എം.സി. ജോർജ്, കെ.എസ്. മാത്യു മാന്പറന്പിൽ, ജോയി പള്ളിവാതുക്കൽ, അഡ്വ. പി.എസ്. മൈക്കിൾ, ബേബി പന്തപ്പള്ളി, സ്കറിയ നെല്ലംകുഴി എന്നിവർ പങ്കുവയ്ക്കലുകൾ നടത്തും.
You must be logged in to post a comment Login