പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ൾ രാഷ്‌ട്രീ​യം മ​റ​ന്ന് ക​ർ​ഷ​ക ര​ക്ഷ​യ്ക്കാ​യി ഇ​ട​പെ​ട​ണം:​ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ

പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ൾ രാഷ്‌ട്രീ​യം മ​റ​ന്ന് ക​ർ​ഷ​ക ര​ക്ഷ​യ്ക്കാ​യി ഇ​ട​പെ​ട​ണം:​ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ

കോട്ടയം: രാജ്യാന്തരവിപണിയിൽ റബർ വില കുത്തനെ ഇടിഞ്ഞിരിക്കെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതി വരുംദിവസങ്ങളിൽ ആഭ്യന്തരവിപണിയേയും തകർക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ.

2019ലെ ലോക അത്‌ലറ്റിക് മീറ്റും 2022ലെ ഫിഫ ലോകകപ്പും ഖത്തറിലാണ് നടക്കുന്നത്. റോഡുനിർമാണമുൾപ്പെടെ വിവിധ നിർമാണത്തിന് 90 ശതമാനം സ്വാഭാവിക റബറും എത്തിച്ചേരുന്നത് യുഎഇ സ്വതന്ത്ര തുറമുഖ സോണ്‍ വഴിയാണ്. യുഎഇ ഖത്തറിന് നിരോധനം കല്പിച്ചിരിക്കുന്നതിന്‍റെ പെട്ടെന്നുള്ള പ്രതിഫലനവും രാജ്യാന്തര റബർവില ഇടിയുന്നതിന് കാരണമാണ്.

ടാപ്പിംഗ് മുടങ്ങിയിരിക്കുന്ന സീസണിൽ ആഭ്യന്തരവിപണിയിൽ ഉയർന്നവില ലഭിക്കേണ്ട സാഹചര്യത്തിൽ നികുതിരഹിത ഇറക്കുമതികൂടിയാകുന്പോൾ കർഷകർ വൻ ദുരിതത്തിലാകും. കേരളത്തിൽ നിന്നുള്ള പാർലമെന്‍റംഗങ്ങൾ രാഷ്‌ട്രീയം മറന്ന് കർഷക രക്ഷയ്ക്കായി ഇടപെടണമെന്ന് വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

You must be logged in to post a comment Login