ഇനി യാത്ര മാരുതിയില്‍, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇന്നോവ കാര്‍ ലേലം ചെയ്യുന്നു

ഇനി യാത്ര മാരുതിയില്‍, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇന്നോവ കാര്‍ ലേലം ചെയ്യുന്നു

കൊച്ചി: പ്രളയബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യുന്നു. 25 ലക്ഷം രൂപയാണ് കാറിന് വില നിശ്ചയിച്ചിരിക്കുന്നത.

ഇന്നലെ ആര്‍ച്ച് ബിഷപ് ഹൗസില്‍ ലേലത്തിന് വേണ്ടി കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാറിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓഎല്‍എക്‌സിലോ മറ്റ് വിവരങ്ങള്‍ക്ക് ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്ററെയോ സമീപിക്കാം.

ഇനി മുതല്‍ ആര്‍ച്ച് ബിഷപ്‌സിലെ ചെറിയ മാരുതികാറിലായിരിക്കും തന്റെ യാത്രയെന്നും ആര്‍ച്ച് ബിഷപ് അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login