ക്രൈസ്തവവിശ്വാസത്തെ അപമാനിച്ചുകൊണ്ട് നെറ്റ്ഫ്ളിക്സ്, പ്രതിഷേധം വ്യാപകം

ക്രൈസ്തവവിശ്വാസത്തെ അപമാനിച്ചുകൊണ്ട് നെറ്റ്ഫ്ളിക്സ്, പ്രതിഷേധം വ്യാപകം

കാലിഫോര്‍ണിയ:  ഓൺലൈൻ സ്ട്രീമിങ് സർവീസായ നെറ്റ്ഫ്ളിക്സ് ക്രൈസ്തവവിശ്വാസത്തെ അപമാനിച്ചു കൊണ്ട് വീണ്ടും രംഗത്ത്. യേശുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമം ദെെവനിന്ദാപരമായി ലെെംഗീകപരമായ പരാമർശങ്ങൾ നടത്താനായി ഉപയോഗിച്ചുള്ള ഒരു പരന്പരയിലൂടെയാണ് നെറ്റ് ഫ്ളിക്സിന്‍റെ ക്രൈസ്തവവിരോധം പുറത്തു വന്നിരിക്കുന്നത്.   “ഇൻസാറ്റിയബിൾ” എന്നാണ് പരമ്പരയുടെ പേര്.

ക്രൈസ്തവവിശ്വാസികളെയും വിശ്വാസത്തെ അപമാനിക്കുന്ന ഈ സീരിയല്‍ നിര്‍ത്തണമെന്ന ആവശ്യത്തോടെ ക്രൈസ്തവരുടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.  ഇതിനു മുൻപും ക്രെെസ്തവ വിശ്വാസത്തിനെതിരെയുളള പല പരിപാടികളും നെറ്റ്ഫ്ളിക്സ് സംപ്രേഷണം ചെയ്തിരുന്നു.

You must be logged in to post a comment Login