നിയുക്ത മെത്രാന്മാരുടെ സ്ഥാനാരോഹണ തിയതികള്‍ പ്രഖ്യാപിച്ചു

നിയുക്ത മെത്രാന്മാരുടെ സ്ഥാനാരോഹണ തിയതികള്‍ പ്രഖ്യാപിച്ചു

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ മെത്രാന്മാരുടെ സ്ഥാനാരോഹണ തിയതികള്‍ പ്രഖ്യാപിച്ചു.

തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ് ജോസഫ് പാംബ്ലാനിയുടെ മെത്രാഭിഷേകം നവംബര്‍ 8 നും കൂരിയ മെത്രാനായി നിയമിതനായ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന്റേത് 12 നും തൃശൂര്‍ സഹായമെത്രാനായ ടോണി നീലങ്കാവിലിന്റേത് 18 നും നടക്കും.

പുതുതായി രൂപീകരിക്കപ്പെട്ട ഹൊസൂര്‍ രൂപതയുടെ മെത്രാനായി മോണ്‍. സെബാസ്റ്റിയന്‍ പൊഴലിപ്പറമ്പില്‍ നവംബര്‍ 22 ന് അഭിഷിക്തനാകും.

പുതിയ രൂപതയായ ഷംഷസാബാദിന്റെ മെത്രാനായി നിയമിതനായ ബിഷപ് റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണം അടുത്തവര്‍ഷം ജനുവരി ഏഴിനായിരിക്കും നടക്കുന്നത്.

You must be logged in to post a comment Login