ഇന്റര്‍നാഷനല്‍ ലേബര്‍ ബോഡിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വൈദികനും

ഇന്റര്‍നാഷനല്‍ ലേബര്‍ ബോഡിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വൈദികനും

ന്യൂഡല്‍ഹി: ദരിദ്രരുടെയും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ കത്തോലിക്കാ ഓര്‍ഗനൈസേഷനിലേക്ക് ഏഷ്യയില്‍ നിന്നുള്ള അംഗമായി ഫാ. ജെയ്‌സണ്‍ ജോസഫ് വടശ്ശേരിയെ തിരഞ്ഞെടുത്തു. സിബിസിഐയുടെ തൊഴില്‍ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

14 പേര്‍ അംഗങ്ങളായുള്ള ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് ഓസ്‌ട്രേലിയ സ്വദേശി ആനി തെരേസ ആണ്. സെക്രട്ടറി ജനറല്‍ മോണ്‍. റോബര്‍ട്ട് വിറ്റിലോയും. മാര്‍ച്ച് ഏഴിന് റോമില്‍ നടന്ന ദേശീയ എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിബിസിഐ ഫാ. ജെയ്‌സണെ ഓര്‍ത്ത് അഭിമാനിക്കുന്നതായി സിബിസിഐ ജനറല്‍ സെക്രട്ടറി ബിഷപ് തിയോഡോര്‍ മാസ്‌ക്കെരന്‍ഹാസ് പറഞ്ഞു.

സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയിലാണ് ഇതിന്റെ ആസ്ഥാനം.

 

You must be logged in to post a comment Login