അ​​ന്ത​​ർ​​ദേ​​ശീ​​യ ദൈ​​വ​​ശാ​​സ്ത്ര ഡ​​യ​​ലോ​​ഗ് ക​​മ്മീ​​ഷ​​ന്‍റെ 15-ാമ​​തു​​ സ​​മ്മേ​​ള​​നം സമാപിച്ചു

അ​​ന്ത​​ർ​​ദേ​​ശീ​​യ ദൈ​​വ​​ശാ​​സ്ത്ര ഡ​​യ​​ലോ​​ഗ് ക​​മ്മീ​​ഷ​​ന്‍റെ 15-ാമ​​തു​​ സ​​മ്മേ​​ള​​നം സമാപിച്ചു

യെ​​രേ​​വാ​​ൻ: ക​​ത്തോ​​ലി​​ക്കാസ​​ഭ​​യും ഓ​​റി​​യ​​ന്‍റ​ൽ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​ക​​ളും ത​​മ്മി​​ലു​​ള്ള അ​​ന്ത​​ർ​​ദേ​​ശീ​​യ ദൈ​​വ​​ശാ​​സ്ത്ര ഡ​​യ​​ലോ​​ഗ് ക​​മ്മീ​​ഷ​​ന്‍റെ 15-ാമ​​തു​​സ​​മ്മേ​​ള​​നം അ​​ർ​​മേ​​നി​​യ​​ൻ അ​​പ്പ​​സ്തോ​​ലി​​ക് സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ ഹോ​​ളി എ​​ക്മി​​യാ​​സി​​നി​​ൽ സ​​മാ​​പി​​ച്ചു.

റോ​​മി​​ലെ സ​​ഭൈ​​ക്യ​​ത്തി​​നു​​ള്ള പൊ​​ന്തി​​ഫി​​ക്ക​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ കൂ​​ർ​​ട്ട് കോ​​ഹ്, കോ​​പ്റ്റി​​ക് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യി​​ലെ മെ​​ത്രാ​​പ്പോ​​ലീ​​ത്താ ആം​​ബാ ബി​​ഷോ​​യി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​രി​​ശു​​ദ്ധ കൂ​​ദാ​​ശ​​ക​​ളെ​​പ്പ​​റ്റി​​യു​​ള്ള ച​​ർ​​ച്ച​​ക​​ളാ​​ണ് ന​​ട​​ന്ന​​ത്.

അ​​നു​​ര​​ഞ്ജ​​ന​​കൂ​​ദാ​​ശ, തി​​രു​​പ്പ​​ട്ടം, രോ​​ഗീ​​ലേ​​പ​​നം എ​​ന്നീ കൂ​​ദാ​​ശ​​ക​​ളാ​​ണ് ച​​ർ​​ച്ച​​യ്ക്കു വി​​ഷ​​യ​​മാ​​യ​​ത്.  മു​​പ്പ​​ത് അം​​ഗ​​ങ്ങ​​ളു​​ള്ള ക​​മ്മീ​​ഷ​​നി​​ൽ സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു കു​​ര്യാ​​ക്കോ​​സ് മാ​​ർ തെ​​യോ​​ഫി​​ലോ​​സ്, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഗ​​ബ്രി​​യേ​​ൽ മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ്, യൂ​​ഹാ​​നോ​​ൻ മാ​​ർ ദെ​​മേ​​ത്രി​​യൂ​​സ് എ​​ന്നി​​വ​​രും ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് മ​​ല്പാ​​ൻ റ​​വ.​ ഡോ. ​മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ലു​​മാ​​ണ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള​​ത്.

ക​​മ്മീ​​ഷ​​ന്‍റെ അ​​ടു​​ത്ത സ​​മ്മേ​​ള​​നം 2019 ജ​​നു​​വ​​രി 27 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ര​​ണ്ടു വ​​രെ സ​​ഭൈ​​ക്യ​​ത്തി​​നു​​ള്ള റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ൽ കൗ​​ണ്‍​സി​​ൽ ആ​​സ്ഥാ​​ന​​ത്തു ന​​ട​​ക്കും.

You must be logged in to post a comment Login