സ​​​മ​​​ര​​​ത്തെ മ​​​ർ​​​ദ​​ന​​​മു​​​റ​​​ക​​​ളി​​​ലൂ​​​ടെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന ശൈ​​​ലി സ​​​ർ​​​ക്കാ​​​രി​​​നു ഭൂ​​​ഷ​​​ണ​​​മല്ല: കര്‍ദിനാള്‍ ആലഞ്ചേരി

സ​​​മ​​​ര​​​ത്തെ മ​​​ർ​​​ദ​​ന​​​മു​​​റ​​​ക​​​ളി​​​ലൂ​​​ടെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന ശൈ​​​ലി സ​​​ർ​​​ക്കാ​​​രി​​​നു ഭൂ​​​ഷ​​​ണ​​​മല്ല: കര്‍ദിനാള്‍ ആലഞ്ചേരി

കൊച്ചി: കൊച്ചി പുതുവൈപ്പിലെ നിർദിഷ്ട പാചകവാതക സംഭരണകേന്ദ്രം ഉയർത്തുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തുന്ന സമരത്തെ മർദനമുറകളിലൂടെ അടിച്ചമർത്തുന്ന ശൈലി സർക്കാരിനു ഭൂഷണമല്ലെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തികച്ചും സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്ന പുതുവൈപ്പ് മേഖലയിൽ പാചക വാതക സംഭരണ കേന്ദ്രം നിർമിക്കുന്നതു സംബന്ധിച്ചു ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്കകൾ ശാശ്വതമായി പരിഹരിക്കപ്പെടണം.

തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നതാണു പദ്ധതി എന്ന നിലയിലാണു ജനങ്ങൾ സംഘടിതരായി സമരരംഗത്തേക്കിറങ്ങിയിട്ടുള്ളത്. 120 ദിവസം പിന്നിട്ട സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. കടൽത്തീരത്തു ജനവാസമേഖലയിൽ വലിയ അളവിൽ പാചകവാതകം സംഭരിക്കുന്നതും വാഹനങ്ങളിലേക്കു പകർത്തുന്നതും നിർദിഷ്ട പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണു മനസിലാക്കുന്നത്.

സ്വാഭാവികമായും ഇതുയർത്തുന്ന അപകടസാധ്യതകൾ പ്രദേശവാസികളിൽ ഭീതിയുണർത്തും. ആവശ്യമായ നിയമനടപടികൾ പാലിക്കാതെയാണു പ്ലാന്‍റിന്‍റെ നിർമാണമെന്നും സമരക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഒരു സമരത്തെ നിർദയമായി അടിച്ചമർത്തുന്നതു ജനാധിപത്യത്തിനു പോലും വെല്ലുവിളിയുയർത്തുന്നു. ജനകീയമായ ഒരു സമരത്തിനുനേരേ പോലീസ് നടത്തുന്ന മർദനത്തിൽ വീണുപോകുന്നവരുടെയും ചോര ചിന്തുന്നവരുടെയും കാഴ്ചകൾ ആരെയും നൊന്പരപ്പെടുത്തുന്നതാണ്.

പുതുവൈപ്പിലെ മാത്രമല്ല, ന്യായമായ ആവശ്യങ്ങൾക്കായുള്ള ഏതു ജനകീയസമരങ്ങളെയും മർദനമുറകളിലൂടെ അടിച്ചമർത്താനുള്ള ശ്രമം ജനങ്ങളിൽ ഭരണകൂടത്തിനെതിരായുള്ള വികാരം ആളിക്കത്തിക്കാനാകും ഇടയാക്കുക. നീതി നടപ്പാക്കാനുള്ള അധികൃതരുടെ ഉദ്യമങ്ങൾക്കിടയിൽ ആരെങ്കിലും അനീതിയും അക്രമവും അനുഭവിക്കേണ്ടി വന്നാൽ അതു ഭരണസംവിധാനത്തിന്‍റെ അപര്യാപ്തതയാണ്.

പുതുവൈപ്പിൽ സമാധാനമുണ്ടാകണം. ജനങ്ങൾ ഉയർത്തുന്ന ആശങ്കകൾക്കും ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടിയും ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നു കൂടുതൽ വിവേകത്തോടെയുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.

You must be logged in to post a comment Login