ക്രിസ്തീയ ചാനൽ പരിപാടികൾ ഇറാനിലെ ക്രിസ്തുവിശ്വാസികളുടെ എണ്ണം കൂട്ടുന്നു

ക്രിസ്തീയ ചാനൽ പരിപാടികൾ ഇറാനിലെ ക്രിസ്തുവിശ്വാസികളുടെ എണ്ണം കൂട്ടുന്നു

ഇറാൻ: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇറാനിൽ ക്രൈസ്തവ വിശ്വാസം വർദ്ധിച്ചുവരികയാണെന്ന വാർത്തകൾക്ക് വീണ്ടുമൊരു സ്ഥിരീകരണം കൂടി. ക്രിസ്ത്യൻ ചാനലുകൾ കാണുന്നവരുടെ എണ്ണം നാനൂറ് മടങ്ങ് വർദ്ധിച്ചതായും പതിനായിരത്തിൽപരം മുസ്ലിം വിശ്വാസികൾ തങ്ങളുടെ വിശ്വാസമുപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിക്കുകയാണെന്നും ഹാർട്ട് ഫോർ ഇറാൻ മിനിസ്ട്രി പ്രസിഡന്റ് മൈക് അൻസാരി.

തുടർച്ചയായി ക്രൈസ്തവ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന നാല് ചാനലുകളാണ് ഇന്ന് ഇറാനിലുള്ളത്. 2006 മുതൽ പാഴ്‌സി ഭാഷയിൽ സുവിശേഷ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന മൊഹബത്ത് ടിവി കണ്ട ഇരുപതോളം ഇറാൻ സ്വദേശികൾ ജ്ഞാനസ്‌നാനം സ്വീകരിച്ചത് ഈ അടുത്തകാലത്ത് വാർത്തയായിരുന്നു.

പതിനെട്ടിനും മുപ്പതിനും വയസ്സിനിടയിലുള്ളവരാണ് ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നവരിൽ കൂടുതലും. രാജ്യത്ത് ഇപ്പോഴുള്ള രാഷ്ട്രീയ-സാമ്പത്തിക വെല്ലുവിളികളും ഭരണത്തിനെതിരായ വികാരവുമാണ് ഈ കൂട്ട മതപരിവർത്തിനത്തിന് കാരണമാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറാനിലെ മുസ്ലീംകൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുവെന്ന വാർത്തകൾ മുൻപും പുറത്തുവന്നിരിന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതാണ്ട് പതിനാറ് ദശലക്ഷം ആളുകൾ മൊഹബത്ത് ടിവിയുടെ ഒന്നോ അതിലധികമോ പരിപാടികൾ കണ്ടിട്ടുണ്ടെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്.

You must be logged in to post a comment Login