ക്രൈസ്തവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചതിന് ഇറാനിയന്‍ സുവിശേഷപ്രഘോഷകന്റെ ഭാര്യയ്ക്ക് അഞ്ചു വര്‍ഷം തടവ്

ക്രൈസ്തവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചതിന് ഇറാനിയന്‍ സുവിശേഷപ്രഘോഷകന്റെ ഭാര്യയ്ക്ക് അഞ്ചു വര്‍ഷം തടവ്

ഇറാന്‍: മുന്‍ അസീറിയന്‍ പെന്തക്കോസ്ത് സഭാ നേതാവിന്റെ ഭാര്യക്ക് അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ. ദേശീയസുരക്ഷയ്ക്ക് അപകടം ചെയ്യത്തക്കവിധത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഭരണകൂടം അവര്‍ക്കെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ മറ്റ് ക്രൈസ്തവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചതിനാണ് അവരെ ശിക്്ഷിച്ചതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചു.

വിക്ടര്‍ ബെറ്റ് ടംറാസിന്റെ ഭാര്യ ഷാമിറാം ഇസവിയെയാണ് ടെഹ്നാറിലെ കോടതി അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ഹൗസ് ചര്‍ച്ചുകള്‍ സംഘടിപ്പിച്ചു എന്നതാണ് കുറ്റം. ഇറാനില്‍ അനുവദനീയമായ കാര്യമല്ല അത്. അതോടൊപ്പം ക്രൈസ്തവരുടെപ്രാര്‍ത്ഥനാസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.

ദൈവനിന്ദാക്കുറ്റം ചുമത്തി മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ ആദ്യത്തെ അ്ഞ്ചു രാഷ്ട്രങ്ങളില്‍ ഒന്നായിട്ടാണ് ഇറാനെ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം പെടുത്തിയിരിക്കുന്നത്.

 

You must be logged in to post a comment Login