ഇറാക്കിലെ ക്രൈസ്തവ കുടുംബങ്ങളെ സഹായിക്കണമെന്ന് ട്രംപിനോട് ആര്‍ച്ച് ബിഷപ്

ഇറാക്കിലെ ക്രൈസ്തവ കുടുംബങ്ങളെ സഹായിക്കണമെന്ന് ട്രംപിനോട് ആര്‍ച്ച് ബിഷപ്

എര്‍ബില്‍: ക്രൈസ്തവമതപീഡനങ്ങള്‍ക്ക് വിധേയരായ ഇറാക്കിലെ ഇരുപതിനായിരത്തോളം കുടുംബങ്ങളെ സഹായിക്കണമെന്ന് കല്‍ദായ ആര്‍ച്ച് ബിഷപ് ബാഷര്‍ വാര്‍ദ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ്് ഇക്കാര്യം പറഞ്ഞത്.

ഇരുപതിനായിരം കുടുംബങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളുണ്ട്. ഇസ്ലാമിക് ഭീകരരില്‍ നിന്ന് തുടര്‍ച്ചയായി നേരിട്ട പീഡനങ്ങളെയും ആക്രമങ്ങളെയും തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്നിട്ടുള്ളവരാണ് ഇവര്‍. ഇവരെ സഹായിക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ ആവശ്യം.

അവര്‍ ക്രൈസ്തവമതപീഡനത്തിന്റെ ഇരകളാണ്..പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. ഇവരുടെ ജീവിതങ്ങളെ പുനരുദ്ധരിക്കേണ്ട ആവശ്യം നമ്മുടേതാണ്. അവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം നാം സൃഷ്ടിക്കണം. അദ്ദേഹം പറഞ്ഞു.

കണക്കുകള്‍ പ്രകാരം ഇറാക്കില്‍ ഇപ്പോള്‍ രണ്ടു ലക്ഷം ക്രൈസ്തവരേയുള്ളൂ. സദാം ഹൂസൈന്റെ കാലം മുതല്‍ ആരംഭിച്ച ക്രൈസ്തവമതപീഡനത്തിന്റെ അനന്തരഫലങ്ങളിലൊന്നാണിത്‌.

You must be logged in to post a comment Login