കുര്‍ദിഷിലെ ജനഹിതപരിശോധന, ഇറാക്കിലെ ക്രൈസ്തവര്‍ അപകടത്തില്‍

കുര്‍ദിഷിലെ ജനഹിതപരിശോധന, ഇറാക്കിലെ ക്രൈസ്തവര്‍ അപകടത്തില്‍

ഇറാക്ക്: കുര്‍ദിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ജനഹിതപരിശോധനയും വോട്ടെടുപ്പും ഇറാക്കിലെ ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുമെന്ന് ക്രൈസ്തവനേതാക്കള്‍.സ്ഥലത്തെ ക്രൈസ്തവരുടെ സാന്നിധ്യത്തെ ഇത് അപകടത്തിലാക്കുമെന്ന് ഇത് സംബന്ധിച്ച പ്രസ്താവനയില്‍ സഭാ നേതാക്കന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് തങ്ങളുടെ പരമ്പരാഗതമായ പ്രദേശത്ത് തന്നെ തുടര്‍ന്നും ജീവിക്കേണ്ട സാഹചര്യമൊരുക്കുന്നതിനും ക്രൈസ്തവര്‍ക്ക് സുരക്ഷിതത്വം നല്കുന്നതിനും അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായം അവര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ച് കത്തോലിക്കാസഭാ നേതാക്കന്മാരും ഓര്‍ത്തഡോക്‌സ് മെത്രാന്മാരുമാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാക്കിനും സ്വതന്ത്ര കുര്‍ദിസ്ഥാനും നടുവില്‍ നിനവെ പ്ലെയിനെ വിഭജിക്കരുതെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

നിനവെ പ്ലെയിനിലെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പുനരുദ്ധാരണം അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയഭാവിക്കും കാരണമാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

 

You must be logged in to post a comment Login