ഇറാക്കി കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാനുള്ള വിസ നിഷേധിച്ചു

ഇറാക്കി കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാനുള്ള വിസ നിഷേധിച്ചു

ഖാരഘോഷ്: രോഗിയായ തന്റെ സഹോദരിയെ സന്ദര്‍ശിക്കാന്‍ യുകെയ്ക്ക് പോകാനുള്ള വിസ ഇറാക്കിലെ കന്യാസ്ത്രീക്ക് ഹോം ഓഫീസില്‍ നിന്ന് നിഷേധിച്ചു..ഖാരഘോഷില്‍ സേവനം അനുഷ്ഠിക്കുകയായിരുന്ന സിസ്റ്റര്‍ ബാന്‍ മാഡ്‌ലീനാണ് വിസ നിഷേധിക്കപ്പെട്ടത്. ഡൊമിനിക്കന്‍ സഭാംഗമായ സിസ്റ്ററുടെ കോണ്‍വെന്റ് ഐഎസ് അധിനിവേശകാലത്ത് കീഴടക്കപ്പെട്ടിരുന്നു. എര്‍ബിലില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് സിസ്റ്റര്‍.

ബ്രിട്ടന്‍ സന്ദര്‍ശിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന ആദ്യത്തെ കന്യാസ്ത്രീയൊന്നുമല്ല സിസ്റ്റര്‍ ബാന്‍ എന്ന് മിഡില്‍ ഈസ്റ്റിലെ മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്ന നസറീന്‍. ഓര്‍ഗ് സ്ഥാപകന്‍ ഫാ. ബെനെഡിറ്റ് കൈലി പറയുന്നു. ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് പിഎച്ച് ഡി നേടിയ ഒരു ഡൊമിനിക്കന്‍ കന്യാസ്ത്രീക്ക് രണ്ടുതവണ വീസ നിഷേധിച്ചിട്ടുണ്ട്.

എര്‍ബിലില്‍ കിന്റര്‍ഗാര്‍ട്ടന്‍ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്നു എന്നതിന്റെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ല, യുകെ സന്ദര്‍ശനത്തിന് ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് കാതറിന്‍ ഓഫ് സിയന്നയാണ് പണം മുടക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് വിസ നിഷേധിക്കാന്‍ കാരണമായി പറയുന്നത്.

You must be logged in to post a comment Login