മറക്കാനല്ല, വെറുക്കാതിരിക്കാൻ പ്രാർത്ഥന ഞങ്ങളെ സഹായിക്കുന്നു

മറക്കാനല്ല, വെറുക്കാതിരിക്കാൻ പ്രാർത്ഥന ഞങ്ങളെ സഹായിക്കുന്നു

ഇറാഖ്: കുർദ്ദിസ്ഥാനിൽ 3 വർഷങ്ങൾക്ക് 73 ഡൊമിനിക്കൻ സിസ്റ്റേഴ്‌സ് ഓഫ് സെയിന്‍റ് കാതറിൻ ഓഫ് സിയന്ന സന്യാസിനിമാർ സേവനം ചെയ്തിരുന്നു. എന്നാൽ 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് നിനവെ സമതലം കീഴടക്കിയതോടെ മൂന്നിലൊരു വിഭാഗം ആളുകളും കൊല്ലപ്പെട്ടു.

സിസ്റ്റർ സിൽവിയ ഭീകരരുടെ കഠിനകൃത്യങ്ങളെ അതിജീവിച്ച ഒരാളാണ്. കഷ്ടതകൾക്കിടയിലും തങ്ങളുടെ സഭാസമൂഹത്തെ പീഡിപ്പിച്ച ഭീകരർക്കു വേണ്ടി ഇവർ പ്രാർത്ഥിക്കുന്നു. ഒപ്പം അവരെ സ്‌നേഹിക്കാനും പഠിക്കുന്നു.

‘സന്യാസിനികൾ എന്ന നിലയിൽ എല്ലാ ദിവസവും ഭീകരർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങൾ ഇവർക്കു വേണ്ടിയും സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കായും, സൈനികർക്കും, പുതിയ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നവർക്കു വേണ്ടിയും എന്നും പ്രാർത്ഥിക്കുന്നു.’ സിസ്റ്റർ സിൽവിയ പറഞ്ഞു.

‘ഈ പ്രാർത്ഥന കഴിഞ്ഞ കാര്യങ്ങൾ മറക്കാനല്ല, മറിച്ച് പൊറുക്കാൻ ഞങ്ങളെ സഹായിക്കുന്നു. കാരണം, ഒന്നും മറക്കാൻ ഞങ്ങൾക്ക് കഴിയില്ല. അതോടൊപ്പം മറ്റുള്ളവരെ വെറുക്കാനും ഞങ്ങൾക്കാവില്ല. നാം മറ്റുള്ളവരെ വെറുക്കുകയാണെങ്കിൽ പിശാചിന്‍റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുകയായിരിക്കും, മറിച്ച് യേശുവിന്‍റെ ഇഷ്ടം നിറവേറ്റാനാവില്ല.’ സിസ്റ്റർ സിൽവിയ കൂട്ടിച്ചേർത്തു.

120 വർഷങ്ങളായി കുർദ്ദിസ്ഥാനിലും, നിനവെ പ്രതലത്തിലും ഇറാഖിന്‍റെ അടുത്ത പ്രദേശങ്ങളിലുമായി കഴിഞ്ഞിരുന്ന സന്യാസിനികൾക്ക് 2015ലാണ് അവിടം വിട്ട് പോകേണ്ടി വന്നത്‌.

You must be logged in to post a comment Login