അയര്‍ലണ്ടില്‍ പ്രോ ലൈഫ് വിജയത്തിന് വേണ്ടി കത്തോലിക്കര്‍ ജപമാല ശക്തമാക്കുന്നു

അയര്‍ലണ്ടില്‍ പ്രോ ലൈഫ് വിജയത്തിന് വേണ്ടി കത്തോലിക്കര്‍ ജപമാല ശക്തമാക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഉടനീളം ജപമാല പ്രാര്‍ത്ഥനകള്‍ ശക്തി പ്രാപിക്കുന്നു. കത്തോലിക്കാവിശ്വാസം സംരക്ഷിക്കപ്പെടുന്നതിനും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനും വേണ്ടി ഞായറാഴ്ച ഒരു പറ്റം കത്തോലിക്കര്‍ അയര്‍ലണ്ടില്‍ ജപമാല പ്രാര്‍ത്ഥനകള്‍ നടത്തി. തീരദേശങ്ങളിലെ 300 സ്ഥലങ്ങളിലാണ് ഇപ്രകാരം ജപമാലകള്‍ അര്‍പ്പിക്കപ്പെട്ടത്.

ക്രിസ്തുരാജനും മറിയത്തിന്റെ വിമലഹൃദയത്തിനും ആദ്യമേ തന്നെ ഞങ്ങള്‍ നന്ദി പറയുന്നു. റോസറി ഓണ്‍ദ കോസ്റ്റ് ഫോര്‍ ലൈഫ് ആന്റ് ഫെയ്ത്തിന്റെ സംഘാടകര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജീവന്റെ സുരക്ഷ, സ്വഭാവികമായ മരണം, വിശ്വാസത്തിന്റെ സംരക്ഷണവും വര്‍ദ്ധനവും ഇവയാണ് ജപമാല പ്രാര്‍ത്ഥനയുടെ നിയോഗങ്ങള്‍.

സെക്കുലറിസം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജപമാല പ്രാര്‍ത്ഥനയില്‍ കത്തോലിക്കര്‍ വിശ്വാസം ദൃഢമാക്കിയിരിക്കുന്നത്.

 

You must be logged in to post a comment Login