അയര്‍ലണ്ടിലെ പബുകളില്‍ ദു:ഖവെള്ളിയാഴ്ചകളിലും ഇനി മുതല്‍ മദ്യം ലഭിക്കും

അയര്‍ലണ്ടിലെ പബുകളില്‍ ദു:ഖവെള്ളിയാഴ്ചകളിലും ഇനി മുതല്‍ മദ്യം ലഭിക്കും

ഡബ്ലിന്‍: ദു:ഖവെള്ളിയാഴ്ചയും പബ്വുകളില്‍ മദ്യം വില്ക്കാന്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ തീരുമാനമായി. നിയമസഭയിലെ ലോവര്‍ ഹൗസ് ഇതിന് അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം. 2017 ജൂലൈയില്‍ അപ്പര്‍ ഹൗസ് ഈ ബില്‍ പാസാക്കിയിരുന്നുവെങ്കിലും പ്രസിഡന്റ് മൈക്കല്‍ ഹിഗിന്‍സിന്റെ ഒപ്പിന് വേണ്ടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

പാര്‍ലമെന്റിലെ ഏതാനും അംഗങ്ങള്‍ മാത്രം ഇതിനെതിരെ വോട്ട് ചെയ്തിരുന്നുവെങ്കിലും ബില്ലിന് രാജ്യവ്യാപകമായി സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദു:ഖവെള്ളിയാഴ്ചകളില്‍ വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി11 മണിവരെയാണ് പബുകളില്‍ മദ്യം വില്ക്കാന്‍ അനുവാദമുള്ളത്.

യുകെയുടെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പെസഹാവ്യാഴം, ദു:ഖവെള്ളി എന്നീ ദിവസങ്ങളില്‍ മദ്യം വില്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

You must be logged in to post a comment Login