വൈദികക്ഷാമം, അയര്‍ലണ്ട് കേരളസഭയെ ഉറ്റുനോക്കുന്നു

വൈദികക്ഷാമം, അയര്‍ലണ്ട് കേരളസഭയെ ഉറ്റുനോക്കുന്നു

അയര്‍ലണ്ട്: വ്യാപകമായ വൈദികക്ഷാമത്തിന് പരിഹാരമായി അയര്‍ലണ്ടിലെ കത്തോലിക്കാസഭ കേരളസഭയെയും ഭാരതസഭയെയും പ്രതീക്ഷയോടെ നോക്കുന്നു. വൈദികക്ഷാമം പരിഹരിക്കാന്‍ കേരളത്തില്‍ നിന്നുള്ള രണ്ട് വൈദികരെ ബിഷപ് ഫിന്‍ടാന്‍ മോനാഹാന്‍ നിയമിച്ചു. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടില്‍, ഫാ. റെക്‌സണ്‍ ചുള്ളിക്കല്‍ എന്നീ വൈദികരെയാണ് നിയമിച്ചിരിക്കുന്നത്.

ഇവര്‍ ഏതാനും മാസങ്ങളായി ഇവിടെ സേവനം ചെയ്തുവരികയായിരുന്നു.വൈകാതെ തന്നെ ഇന്ത്യയില്‍ നിന്നുള്ള ഏതാനും വൈദികരെ കൂടി ഇവിടെ നിയമിക്കുമെന്ന് കരുതുന്നു. ഒരു കാലത്ത് അയര്‍ലണ്ടാണ് ലോകത്തിലെങ്ങും വൈദികരെ സമ്മാനിച്ചിരുന്നത്.

1950 കളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തി അയര്‍ലണ്ടിലെ വൈദികര്‍ സേവനം ചെയ്തിരുന്നു. ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്, റിവേഴ്‌സിലാണെന്ന് മാത്രം. കേരളവൈദികര്‍ നിയമിതരായ ഷാനോന്‍ പ്രവിശ്യയിലെ വൈദികന്‍ ടോം റിയാന്‍ പറയുന്നു. 50 ന് മേല്‍ പ്രായമുളളവരാണ് അയര്‍ലണ്ടിലെ ഭൂരിപക്ഷം വൈദികരും.

You must be logged in to post a comment Login