അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന വൈദിക ആത്മഹത്യക്കെതിരെ ഹെല്‍പ്പ് ലൈന്‍

അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന വൈദിക ആത്മഹത്യക്കെതിരെ ഹെല്‍പ്പ് ലൈന്‍

ഡബ്ലിന്‍: ദൈവവിളിയുടെ കുറവിനൊപ്പം അയര്‍ലണ്ടിലെ സഭ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് വൈദികര്‍ക്കിടയിലെ ആത്മഹത്യ. വൈദികരുടെ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചുവരുന്നതയാണ് തെളിവുകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ എട്ട് വൈദികരാണ് അയര്‍ലണ്ടില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.

ധാര്‍മ്മികവും ആരോഗ്യപരവുമായ അപചയമാണ് വൈദികരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായ നിഗമനം. ഇതുകൊണ്ടുതന്നെ വൈദികര്‍ക്കായുള്ള ഹെല്‍പ്പ് ലൈനുകളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. കത്തോലിക്കാരാജ്യമായ അയര്‍ലണ്ടില്‍ ദൈവവിളിയുടെ കാര്യത്തില്‍ ഭീകരമായ പ്രതിസന്ധി നേരിടുകയാണ്.

2004 ല്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നത് 3,100 പുരോഹിതരായിരുന്നു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണക്കില്‍ അതില്‍ 500പേരുടെ കുറവ് സംഭവിച്ചിട്ടുണ്ട്. ഇതില്‍ തന്നെ പ്രവര്‍ത്തനിരതരായിരിക്കുന്ന വൈദികരുടെ എണ്ണം 1900 ആണ്.

തങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ ആവശ്യമുണ്ടെന്ന് വൈദികര്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അവര്‍ സഭയോട് സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

You must be logged in to post a comment Login