അയര്‍ലണ്ടിലെ ലൈംഗികപീഡന ഇരകളെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചേക്കില്ല

അയര്‍ലണ്ടിലെ ലൈംഗികപീഡന ഇരകളെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചേക്കില്ല

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ അയര്‍ലണ്ടിലെ ലൈംഗികപീഡനഇരകളെ സന്ദര്‍ശിക്കാന്‍ സാധ്യത കുറവാണെന്ന് ആര്‍ച്ച് ബിഷപ് ഡയര്‍മ്യൂഡ് മാര്‍ട്ടിന്‍. ഈ മാസമാണ് രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്നത്. സമയലഭ്യത ഇല്ലായ്മ തന്നെയാണ് പ്രധാന കാരണം. ചൂഷണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പരിപാടികളില്‍ പ്രസംഗിക്കും. എന്നാല്‍ അത് വൈദികരുടെ ലൈംഗികചൂഷണത്തെക്കുറിച്ച് മാത്രമായിരിക്കില്ല. ഓഗസ്റ്റ് 25,26തീയതികളിലാണ് 36 മണിക്കൂര്‍ നേരത്തെ പ്രോഗ്രാമിനായി പാപ്പ എത്തുന്നത്. 1979 ല്‍ ആണ് ആദ്യമായി ഒരു പാപ്പ അയര്‍ലണ്ടിലെത്തിയത്.

You must be logged in to post a comment Login