മ​താ​ത്മ​ക​ത​യ്ക്ക​പ്പു​റ​ത്ത് ആ​ത്മീ​യ​തയാകണം മ​ത​ങ്ങ​ളു​ടെ ലക്ഷ്യം:ബിഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

മ​താ​ത്മ​ക​ത​യ്ക്ക​പ്പു​റ​ത്ത് ആ​ത്മീ​യ​തയാകണം മ​ത​ങ്ങ​ളു​ടെ ലക്ഷ്യം:ബിഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

കൊ​ട​ക​ര: മ​താ​ത്മ​ക​ത​യ്ക്ക​പ്പു​റ​ത്ത് ആ​ത്മീ​യ​തയാകണം മ​ത​ങ്ങ​ളു​ടെ ല​ക്ഷ്യമെന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബിഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ മ​താ​ധ്യാ​പ​ക​രു​ടെ സം​ഗ​മം “ക്രേ​ദോ-2017’ ല്‍ അധ്യക്ഷത വഹിച്ചു  സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. വി​ശു​ദ്ധ​രു​ടെ സാ​ന്നി​ധ്യംകൊ​ണ്ടു സ​ന്പ​ന്ന​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ അ​ധ്യാ​പ​ക​രെ​ല്ലാം വി​ശു​ദ്ധി നി​റ​ഞ്ഞ മാ​തൃ​ക​ക​ൾ കൊ​ണ്ടു സാ​ക്ഷ്യം ന​ൽ​കു​ന്ന​വ​രാ​ക​ണ​മെ​ന്നു ബിഷ പ് ആ​ഹ്വാ​നം ചെ​യ്തു

ജ​സ്റ്റി​സ് കു​രി​യ​ൻ ജോ​സ​ഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.അ​നു​ക​രി​ക്കത്ത​ക്ക​വി​ധം ശ്രേ​ഷ്ഠ​മാ​തൃ​ക​ക​ൾകൊ​ണ്ടു വെ​ല്ലു​വി​ളി​യൊ​രു​ക്കു​ന്ന​വ​രാ​ക​ണം അ​ധ്യാപ​ക​രെ​ന്നും അവര്‍ നന്മ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​വ​രാ​ക​ണം എന്നും അദ്ദേഹം പറഞ്ഞു.


സീ​റോ മ​ല​ബാ​ർ ക്യാ​റ്റ​കെ​റ്റി​ക്ക​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യ റ​വ. ഡോ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ത​ബോ​ധ​ന വി​ഭാ​ഗം ചു​മ​തല വ​ഹി​ക്കു​ന്ന വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ആ​ന്‍റോ ത​ച്ചി​ൽ, സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ടൈ​റ്റ​സ് കാ​ട്ടു​പ്പ​റ​ന്പി​ൽ, റൂ​ബി ജൂ​ബി​ലി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ഡേ​വീ​സ് കി​ഴ​ക്കും​ത​ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ബ്ര​ദ​ർ മാ​രി​യോ ജോ​സ​ഫ് ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ, ക​ൽ​പ്പ​റ​ന്പ് ഫൊ​റോ​ന മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി ക​രു​മാ​ലി​ക്ക​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഫാ. ​ബെ​ന്നി ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബിഷപ് മാ​ർ ​പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വി​ശു​ദ്ധബ​ലി​ക്കു മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ല്കി. അ​ഖി​ല​കേ​ര​ള ലോ​ഗോ​സ് ക്വി​സ് -2017 ലെ ​പ്ര​തി​ഭ​യാ​യ മാ​ള ദ​യാ​ന​ഗ​ർ കു​രി​ശു​പ​ള്ളി അം​ഗം ക​ള​പു​ര​യ്ക്ക​ൽ പീ​റ്റ​ർ-ബി​ൻ​സി മ​ക​ൾ ബെ​നീ​റ്റ​യെ യോ​ഗ​ത്തി​ൽ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ല്കി ആ​ദ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ റൂ​ബി ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി ച്ചു വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ഴു​വ​ൻ അ​ധ്യാപ​ക​രേ​യും ആ​ദ​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി പ​രി​ശീ​ല​ന രം​ഗ​ങ്ങ​ളി​ൽ ക​ർ​മനി​ര​ത​രാ​കു​ന്ന​തി​നു മായി കൊ​ട​ക​ര സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ സം​ഗ​മ​ത്തി​ൽ 134 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 148 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 3160 വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ പ​ങ്കെ​ടു​ത്തു.

പ​ങ്കെ​ടു​ക്കു​ത്ത​വ​ർ​ക്കെ​ല്ലാം സ്നേ​ഹോ​പ​കാ​ര​ങ്ങ​ൾ ന​ല് കി. ഫാ. ​ജി​ജോ മ​നോ​ത്ത്, ഫാ. ​മെ​ഫി​ൻ തെ​ക്കേ​ക്ക​ര, ഫാ. ​സ​ജി പൊ​ൻ​മ​ണി​ശേരി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത ആ​നി​മേ​റ്റേ​ഴ്സി​ന്‍റെ വി​പു​ല​മാ​യ സംഘം ​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.

You must be logged in to post a comment Login