ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ടയില്‍ വൈ​​​ദി​​​ക​​​നെ അ​​​ജ്ഞാ​​​ത​​​സം​​​ഘം ആ​​​ക്ര​​​മി​​​ച്ചു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ടയില്‍ വൈ​​​ദി​​​ക​​​നെ അ​​​ജ്ഞാ​​​ത​​​സം​​​ഘം ആ​​​ക്ര​​​മി​​​ച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്നേഹഭവൻ ഐടിസി ഡയറക്ടർ ഫാ. ജോയ് വൈദ്യക്കാരനെ അജ്ഞാതസംഘം ആക്രമിച്ചു പരിക്കേല്പിച്ചു. കൈക്കും കാലിനും സാരമായി പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു കാരണം അറിവായിട്ടില്ല.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. സ്നേഹഭവന്‍റെ വരാന്തയിൽ നിൽക്കുകയായിരുന്ന ഫാ. ജോയിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ബൈക്കിലെത്തിയവരിൽ ഒരാൾ പൈപ്പ് വടിയുമായി ഓടിവന്ന് ഫാ. ജോയിയുടെ കൈയിലും കാലിലും അടിക്കുകയായിരുന്നു.

ആക്രമണത്തിനുശേഷം ഇവർ പെട്ടെന്നു ബൈക്കിൽ രക്ഷപ്പെട്ടു. ഇരുവരും മഴക്കോട്ട് ധരിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈദികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ അമല മെഡിക്കൽ കോളജിലേക്കു മാറ്റി. ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രണ്ടാഴ്ച മുന്പാണ് ഫാ.ജോയ് വൈദ്യക്കാരൻ സ്നേഹഭവന്‍റെ ഡയറക്ടറായി ചുമതലയേറ്റത്.

You must be logged in to post a comment Login